കവയിത്രി, സ്വാതന്ത്ര്യസമരസേനാനി, സാമൂഹികപ്രവര്‍ത്തക, പ്രഭാഷക എന്നിങ്ങനെ ഇന്ത്യന്‍ ജീവിതത്തിന്റെ വൈവിദ്ധ്യമാര്‍ന്ന മുഹൂര്‍ത്തങ്ങളില്‍ മുതല്‍ക്കൂട്ടായ സരോജിനി നായിഡുവിന്റെ കാവ്യാത്മകമായ ജീവിതമാണിത്. അവര്‍ക്ക് ചുറ്റും കവിതകള്‍ ചിത്രശലഭങ്ങളെപ്പോലെ പാറിനടന്നിരുന്നു. അതില്‍നിന്നും ചുറ്റുമുള്ള കൊടിയ ദൈന്യതയിലേക്കും അവശതയിലേക്കും തിരിഞ്ഞ ആ വാനമ്പാടി പിന്നീട് സ്വാതന്ത്ര്യസമരത്തിന്റെയും സ്ത്രീവിമോചനത്തിന്റെയും മുന്നണിപ്പോരാളിയായി. അവരുടെ ജീവിതംതന്നെ ഒരു കവിതയായി. ‘ഇന്ത്യയുടെ വാനമ്പാടി’ സരോജിനി നായിഡുവിന്റെ ജീവിതകഥ