Nokkukuthiyum Gandharvanum Jayakumar Surendran Mankind Publication ആധുനികതയുടെ ശബ്ദം സൃഷ്ടിക്കുന്ന എഴുത്തുകാരനാണ് ജയകുമാർ സുരേന്ദ്രൻ. ആൾക്കൂട്ടത്തിൽനിന്ന് ഒറ്റപ്പെട്ടവൻ്റെ ചിന്തയും വേദനയും സൂക്ഷ്‌മതയോടെ പെരുക്കിയെടുത്ത ജീവിതത്തിന്റെ ചില നിരീക്ഷണങ്ങളാണ് ജയകുമാറിൻ്റെ കഥകൾ. സമർത്ഥമായി പറയുക എന്നതാണ് ഇതിൻ്റെ ആഖ്യാനരീതി. വെള്ളരിപ്പാടത്ത് നിലാവിൽ ഏതോ ഗന്ധർവ്വനെ സ്വപ്‌നം കണ്ടുനിൽക്കുന്ന നോക്കുകുത്തിയല്ല, ഇരുട്ടുമറച്ച നിലാവിൽ പതിയിരിക്കുന്ന കത്തിമുർച്ചകൾക്ക് കാവലിരിക്കേണ്ടുന്ന ഉണർച്ചകളാണ് ജീവിതം എന്ന ചില ബോധ്യങ്ങളാണത്. വായനക്കാരെ മോഹിപ്പിച്ച് മനുഷ്യാനുഭവത്തിലേക്ക് കൊണ്ടുപോയി സൂക്ഷ്‌മതലത്തിൽ സന്നിവേശിപ്പിച്ച് ഹൃദയദ്രവീകരണ ശക്തിയുള്ളതാക്കിത്തീർത്ത കഥകൾ. ജീവിതത്തിന്റെ നോവുകൾ നിറംകെടാതെ ഹൃദയത്തിൽ അനുഭവിപ്പിക്കുന്ന കഥകൾ. ആവിഷ്‌കാരത്തിൽ പുതുമയുള്ള കഥകൾ.