കാലങ്ങളോളം പല കാരണങ്ങൾ കൊണ്ട് അവഗണിക്കപ്പെടേണ്ടി വന്ന ഒരു മനുഷ്യൻ പെട്ടെന്ന് ഇല്ലാതെയാവുമ്പോൾ നമ്മൾ എന്തുചെയ്യും? പങ്കുവെക്കാതെ പോയ സന്തോഷങ്ങൾ, വേദനകൾ, ചോദ്യങ്ങൾ, ഉത്തരങ്ങൾ നമ്മെ വരിഞ്ഞുമുറുക്കില്ലേ! ഈ പുസ്തകം നമ്മെ കൂട്ടിക്കൊണ്ട് പോവുന്നത് ഇതുപോലെയുള്ള അനേകം ചോദ്യങ്ങളിലേക്കാണ്. "നൂറിൻ്റെ വെളിച്ചം" കാലങ്ങളോളം ഉള്ളിൽ ആഴ്ന്നുകിടക്കുന്ന മുറിവുകളുടെ ഉത്തരങ്ങൾ തേടിയുള്ള അന്വേഷണമാണ്. ആ മുറിവുകളുടെ ആഴം വായനക്കാരെ പിടിച്ചിരുത്തുകയും നെഞ്ചിൽ കനല് കോരിയിടുകയും ചെയ്യും. -ഡോ. ഫാത്തിമ അസ്ല