മനുഷ്യാവകാശസംരക്ഷണം, ജലമലിനീകരണം, ഊർജപ്രതിസന്ധി, ദേശീയോദ്ഗ്രഥനം, സ്ത്രീപുരുഷസമത്വം, വായനാശീലം, മാതൃഭാഷാപഠനം തുടങ്ങി, കാലികവും സാർവകാലികവുമായ വിഷയങ്ങളെ ഉൾക്കാഴ്‌ചയോടെ സമീപിക്കുന്ന ഈ ഉപന്യാസങ്ങൾ, അളന്നുമുറിച്ച വാക്കുകളിലൂടെ വിഷയത്തെ സമഗ്രമായി അവതരിപ്പിക്കുന്നു. വായിച്ചുമറക്കാനുള്ളതല്ല, വായിച്ചുറയ്ക്കാനുള്ളതാണ് ഇതിലെ ഓരോ ഉപന്യാസവും. ഉപന്യാസത്തിനൊപ്പം നല്കിയിട്ടുള്ള സൂചകങ്ങൾ വികസിപ്പിച്ച് പുതിയതൊന്നു രചിക്കുവാൻ വിദ്യാർഥികൾക്ക് സഹായകമാകുന്ന ഈ ഗ്രന്ഥം നിരീക്ഷണപാടവവും ചിന്താശേഷിയും വിമർശനബുദ്ധിയും അവർക്ക് സമ്മാനിക്കുകയും ചെയ്യുന്നു.