മലയാളനോവൽ സാഹിത്യത്തിൻ്റെ ഗതിമാറ്റിയ പുതുമയുടെ നാന്ദിയാണ് ഈ കൃതി. മഹാരാജാക്കന്മാരു ടെയും അവരുടെ വിശ്വസ്‌തരായ ഭൂലോകവീരന്മാരുടെയും മാത്രം കഥ പറഞ്ഞും കേട്ടും ശീലിച്ച മലയാളക്കിളി നിസ്സാരരിൽ നിസ്സാരരായവരിലേക്ക് ശ്രദ്ധതിരിക്കുന്നു, അവരെ അവതരിപ്പിക്കുന്നു. പല നെറ്റികളും ചുളിഞ്ഞു, പല മുഖങ്ങളും മുഷിഞ്ഞു, പലരും പലവിധം പഴി പറഞ്ഞു. മാറ്റങ്ങൾക്ക് തുടക്കമിട്ടവർ എല്ലാ പഴിയും ധീരമായി ഏറ്റുവാങ്ങി. തങ്ങൾ 'സാഹിത്യപ്പറയന്മാർ' ആകുന്നുണ്ട് എന്ന് സ്വയം പ്രഖ്യാപിക്കുകവരെ ചെയ്തു. -അവതാരികയിൽ സി. രാധാകൃഷ്ണൻ