Odiyan Rahul Raghav Story Slate Publication സത്യത്തിന്റെയും മിഥ്യയുടെയും നേർത്ത ഒരു വെള്ളിനൂലിലൂടെയാണ് നമ്മൾ ഓരോരുത്തരും നമ്മുടെ ജീവിതം നടന്നുതീർക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. സത്യമാവണേ എന്നു കൊതിക്കുന്ന മിഥ്യകൾക്കും, മിഥ്യയാവണേ എന്നു കൊതിക്കുന്ന സത്യങ്ങൾക്കും ഇടയി ലൂടെയുള്ള ഒരു കാൽപ്പനിക ജീവിതം. സത്യ മെന്താണെന്നും മിഥ്യയെന്താണെന്നും മനസ്സി ലായി വരുമ്പോഴേക്കും ആ ദൂരമത്രയും നമ്മൾ പിന്നിട്ടുകഴിഞ്ഞിട്ടുണ്ടാകും. ജീവിതത്തിന്റെ വസന്തത്തിൽ പകയും പ്രതികാരവും കൊണ്ട് നാമൊന്നും നേടുന്നില്ലെന്നും, എത്രകാലം ജീവിച്ചു എന്നതിലല്ല, എത്രമാത്രം ജീവിച്ചു എന്ന തിനാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത് എന്നൊരു ഓർമ്മപ്പെടുത്തൽ. വടക്കൻ കേര ളത്തിലെ നാടോടിക്കഥകളിലെ നിത്യസാന്നിധ്യ മായിരുന്ന ഒടിയൻ എന്ന സങ്കല്പത്തിലൂന്നിയ ഒരു കഥ."