മനുഷ്യർക്ക് പ്രേമം ഒരിക്കലേ ഉണ്ടാകൂ എന്നതുതന്നെ പെരുംകളവാണ്. ആഴത്തിലുള്ള പ്രേമത്തിനൊടുക്കം അപരിചിതരെക്കാൾ അപരിചിതമായി പ്രേമമില്ലാ മനുഷ്യരായി പരസ്പരം പടിയിറങ്ങുന്നവരുണ്ട്, ഇനിയൊരിക്കലും മറ്റൊരു പ്രേമത്തിൽ ജീവിക്കില്ലെന്ന് സ്വയം ഉറപ്പ് കൊടുക്കുന്നവര്‍. എന്നിട്ടും, വഴിതെറ്റി, കാലംതെറ്റി ഏതൊക്കെയോ നാടുകളിൽ ജനിച്ചു വളർന്ന ഏതോ ഒരു മനുഷ്യനെ വീണ്ടും പരിചയപ്പെടാം... ആദ്യപ്രണയത്തിലെ വേദനതന്ന ഭയംകൊണ്ട്, ഒന്നൊതുങ്ങിയും മനസ്സിനെ മുറുക്കിവച്ചും പ്രേമിക്കാൻ തുടങ്ങിയാലും നമ്മൾ നമ്മളല്ലേ.. പഴയതിലും ആഴത്തിൽ പുതിയ മനുഷ്യനെ വളരെ വേഗത്തിൽ ഉൾക്കൊള്ളാൻ ശീലിക്കുന്നു... പിന്നെയും പ്രേമത്തിലാകുന്നു... മനുഷ്യരാണ്; മറക്കും... പിന്നെയും പ്രേമത്തിലാകും... പിന്നെയും ജീവിക്കും...