രാത്രിയുടെ അനന്തമായ സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞ് അവയെ തന്റേതായ ഇഷ്ടങ്ങള്‍ക്കും ആഗ്രഹസഫലീകരണത്തിനും ഉപയോഗിക്കാനാവുന്ന മനുഷ്യരെ താന്തോന്നികള്‍ എന്നാവാം സമൂഹം വിലയിരുത്തുക. അല്ലെങ്കില്‍ സാമൂഹ്യവിരുദ്ധര്‍ എന്നുമാവാം. അങ്ങനെ സമൂഹത്തിന്റെ നന്മയുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരും പക്ഷേ, വളരെ വ്യത്യസ്തമായി ജീവിക്കുന്നവരുമായ കുറെ മനുഷ്യരെയാണ് ‘ഒളിക്കളി’ എന്ന പുതിയ സമാഹാരത്തിലൂടെ അനില്‍ ദേവസ്സി പരിചയപ്പെടുത്തുന്നത്. മനുഷ്യന്‍ എന്നത് വളരെ സുന്ദരമായൊരുപദമായിരുന്നു എന്ന പൊതുപറച്ചിലൊക്കെ വെറും പൊള്ളയായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്നവരാണ് ഈ കഥാലോകത്ത് നാം കണ്ടുമുട്ടുന്നവരൊക്കെ.