കവിതയുടെ അജ്ഞാതമായ ഊരിലേക്കുപോകാൻ പ്രണയമല്ലാതെ മറ്റെന്താണ് കൂട്ട് ? ഏതോ ജന്മമായിരുന്നു അത്. ചിത്തിയും തങ്കയും കുറ്റിമുല്ലയ്ക്കു തടമെടുക്കുന്ന കൂട്ടുകാരനും അവിടെ ജീവിച്ചു. ഓറഞ്ചുറോസയ്ക്കിടയ്ക്ക് മുള്ളുകൾകൊണ്ട് പേടിച്ച് വിടർന്ന എത്രയോ ഉമ്മകൾ. അപ്പോൾ തന്റെ കാവ്യാത്മാവ് ബന്ദിപ്പൂവയലിലൂടെ അലയുന്നു എന്ന് കവി ഈ കവിതകളിലൂടെ വിളിച്ചു പറയുന്നു. ഏറ്റവും പുതിയ കവിതകളുടെ സമാഹാരം. കേരള സാഹിത്യോൽസവം സീരിസ്സിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന കൃതി.