Oramma Padippikkunna Jeevithapaadangal By Arun Shourie Dc Books മകന്റെ മാറാരോഗം ഒരുവശത്ത്. ഭാര്യയുടെ തീരാവ്യാധി മറു വശത്ത്. നടുവിൽക്കിടന്ന് നീറുന്ന ഒരാൾ ദൈവത്തിനുനേരേ വിരൽ ചൂണ്ടുകയാണ്. എന്തുകൊണ്ടാണ് ഈ കടുത്ത ജിവിതദുഃഖങ്ങൾ? ബൈബിളിലെ ജോബിന്റെയും ഹൈന്ദവഗുരുക്കന്മാരുടെയും ഖുറാനിലെയും സഹനദർശനങ്ങൾ ചർച്ച ചെയ്ത് ബോധ്യപ്പെട്ടിട്ടും പൊള്ളുന്ന ജീവിതദുരന്തങ്ങൾ ബാക്കിയാകുന്നു. മതത്തിനും ദൈവത്തിനുമൊക്കെ ഇന്ന് എന്തു പ്രസക്തി എന്ന് യാതനകളുടെ നടുവിൽനിന്ന് ഗ്രന്ഥകാരൻ ചോദിക്കുന്നു. ആത്മാന്വേഷണത്തിനൊടുവിൽ സഹനത്തിനുള്ള ഉത്തരങ്ങളെക്കാൾ സഹനം എങ്ങനെ ഗുരുവായി മാറുന്നു എന്നു വെളിപ്പെടുത്തുന്നു. വികാരനിർഭരമായ സ്വകാര്യ ജീവിതാനുഭവങ്ങളുടെ ഓർമ്മപ്പുസ്തകം.