ശാന്തവും വിശാലവുമായ ബഹിരാകാശത്തിൽ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന ആറ് ബഹിരാകാശയാത്രികർ. ഓർമ്മകളുടെയും ആഗ്രഹങ്ങളുടെയും ലോലമായ നൂലിഴകളാൽ ബന്ധിതരാണവർ. കാപ്‌സ്യൂളിലെ ചെറിയ ജാലകങ്ങളിലൂടെ അവർ കാണുന്ന സമുദ്രങ്ങളിലെ ചുഴലിക്കാറ്റും പ്രകാശമാനമായ നഗരങ്ങളും അതിരില്ലാത്ത ഇരുട്ടും എല്ലാം അവരുടെ ചിന്തകളെ സ്വാധീനിക്കുന്നു. ഒരുമിച്ച് സഞ്ചരിക്കുമ്പോഴും ഓരോരുത്തരും തങ്ങളുടേതായ ഭ്രമണപഥത്തിൽ നിന്നുകൊണ്ട് സ്വന്തം അനുഭവങ്ങളെ കുറിക്കുന്നു. നോവലിന്റെ ഓരോ അധ്യായവും ഭൂമിയെ ചുറ്റിപ്പറ്റിയുള്ള 90 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഭ്രമണപഥത്തെ ഉൾക്കൊള്ളുന്നു. അങ്ങനെ 24 മണിക്കൂറിൽ 16 ഭ്രമണപഥങ്ങൾ. അതിശയകരമാംവിധം ദൂരത്തെ നമ്മിലേക്ക് അടുപ്പിക്കുന്ന വായനാനുഭവം.