Ormakalude Thazhvarayil By Hima K IAS Green Books "ഈ കൃതി ഒരു യുവ ഉദ്യോഗസ്ഥയുടെ സ്‌മരണകൾ മാത്രമല്ല. വിശദാംശങ്ങളിൽ അഭിരമിക്കുമ്പോഴും ഹിമയുടെ ലക്ഷ്യബോധവും ഉദ്ദേശ്യശുദ്ധിയും ഓരോ താളിലൂടെയും നമ്മൾ തിരിച്ചറിയുന്നു. ജീവിതത്തിൽ അഭ്യുദയം ആഗ്രഹിക്കുന്നവർക്കെല്ലാം ഈ കൃതി പ്രചോദനപ്രദമാണെന്ന കാര്യത്തിൽ സന്ദേഹമില്ല. "പരിവർത്തനം, പ്രതീക്ഷ, വിനയം, സ്നേഹം' എന്നിവ അടങ്ങിയ ജീവിതത്തെക്കുറിച്ചുള്ളവയാണ് ഈ പുസ്തകം. നീതിബോധവും മനുഷ്യസ്നേഹവും വിജയരഥത്തിന്റെ ഇരുചക്രങ്ങളാണെന്ന് ഓർമ്മപ്പെടുത്തുന്ന രചന."