Ormma M P Narayanapillai Dc Books മലയാള കഥാസാഹിത്യത്തിൽ നവീന ഭാവുകത്വത്തിന്റെ പ്രണേതാക്കളിൽ പ്രധാനിയാണ് എം.പി. നാരായണപിള്ള. ജ്വലനാത്മകമായ ആഖ്യാനശൈലിയും പ്രമേയപരമായ മൗലികതയുമാണ് അദ്ദേഹത്തിന്റെ കഥകളുടെ സവിശേഷതകൾ. ഹയർസെക്കൻഡറിതലം വരെയുള്ള കുട്ടികളിൽ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് കഥാമാലിക.' സ്നേഹപൂർവ്വം ഈ കഥാസമാഹാരം കുട്ടികൾക്കായി സമർപ്പിക്കുന്നു.