പോയി ആ മല കയറൂ; ഓഫീസില്‍ ജോലി ചെയ്ത സമയമോ മുറ്റത്തെ പുല്ലരിഞ്ഞ സമയമോ ഒടുവില്‍ നിങ്ങള്‍ ഓര്‍ക്കുകയില്ല. – ജാക് കൊറോവാക് ഒരു സാധാരണമനുഷ്യന്‍ അസാധാരണമായ ലക്ഷ്യങ്ങള്‍ സ്വന്തമാക്കുമ്പോള്‍ ചരിത്രം രചിക്കപ്പെടുന്നു. വിജയങ്ങള്‍ വ്യക്തിപരമായവ മാത്രമല്ല, മനുഷ്യസാദ്ധ്യതയുടെ അതിരുകള്‍ അനന്തമാണെന്നു കാട്ടിത്തരുന്ന സാമൂഹികാനുഭവവുമാണ്. ഹസന്‍ ഖാന്റെ ഈ വിജയയാത്രകളുടെ ത്രസിപ്പിക്കുന്ന വിവരണങ്ങള്‍, വായനക്കാരനെ ചെന്നെത്തിക്കുക അസാധാരണമായ ഒരു അനുഭവത്തിലേക്കായിരിക്കും. ആത്മാവിന്റെ രേഖപ്പെടുത്തലാണ് ഈ കൃതി. വെറും സാഹസികതയുടെ വിവരണമല്ല, മറിച്ച് ധൈര്യത്തിന്റെ, ആത്മവിശ്വാസത്തിന്റെ, അനുരാഗത്തിന്റെ പ്രമാണവും പ്രയാണവുമാണ്. – ശശി തരൂര്‍ ഏഴു ഭൂഖണ്ഡങ്ങളിലെയും ഏറ്റവും വലിയ കൊടുമുടികള്‍ കയറിയ ആദ്യ മലയാളിയുടെ ജീവിതകഥ