ബഷീറിന്‍റെ ഇരുപത് ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. സമൂഹത്തിലെ അടിത്തട്ടില്‍ ജീവിക്കുന്നവരുടെ ജീവസ്സുറ്റതും ഹൃദയഹാരിയുമായ കഥകള്‍ അദ്ദേഹത്തെ കാലാതിവര്‍ത്തിയാക്കി. കറുത്തിരുണ്ട് വിരൂപിയായ നായികയേയും ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകനായ നായകനേയും പ്രധാനകഥാപാത്രമാക്കി എഴുതിയ കഥയാണ് തങ്കം. ഒരു മനുഷ്യനില്‍, നമ്മുടെ ചുറ്റും ഉള്ളവരില്‍ നല്ലവരുണ്ട്, മഹാക്രൂരന്‍മാരും കള്ളന്‍മാരുമുണ്ട്. എപ്പോഴും നല്ല ജാഗ്രതയോടെ ജീവിക്കണം. തിന്മകളാണ് ഈ ലോകത്തില്‍ അധിവും. എന്നാല്‍ ഇത് നമ്മള്‍ മറന്നുപോകും. അപകടം പറ്റിക്കഴിയുമ്പോഴാണ് നമുക്ക് ബോധം ഉണ്ടാവുക എന്നോര്‍മ്മിപ്പിക്കുന്നു.ചുരുക്കത്തില്‍, മലയാളകഥയെ വാനോളമുയര്‍ത്തിയ ഒരു എഴുുത്തുകാരന്‍റെ കാലാതിവര്‍ത്തിയായ കൃതി എന്ന നിലയില്‍ ഈ പുസ്തകം ശ്രദ്ധിക്കപ്പെടും.