Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Oru Panthukalikkaarante Indian Yathrakal : Vineeth C.K | ഒരു പന്തുകളിക്കാരന്റെ ഇന്ത്യൻ യാത്രകൾ | Mathrubhumi Books
MRP ₹ 390.00 (Inclusive of all taxes)
₹ 376.00 4% Off
₹ 30.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Vineeth C.K
  • Page :
    314
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

Oru Panthukalikkaarante Indian Yathrakal Vineeth C.K Mathrubhumi Books ചിലപ്പോള്‍ വലിയ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ, അപ്രതീക്ഷിത നീക്കങ്ങളും വീണുകിട്ടുന്ന അവസരങ്ങളുംകൊണ്ട് കളിയില്‍ മനോഹരമായ വിജയങ്ങളുണ്ടാകാറുണ്ട്. അതുപോലെയാണ് യാത്രകളും. ഏറെ ആസൂത്രണങ്ങളും മുന്നൊരുക്കങ്ങളുമുണ്ടായാലും നമ്മള്‍ ഉദ്ദേശിച്ചപോലെയാകില്ല കാര്യങ്ങള്‍. പെട്ടെന്ന് തീരുമാനിച്ച്, കൈയില്‍ക്കിട്ടിയതു പെറുക്കിക്കൂട്ടി, കിട്ടിയത് കഴിച്ചും എത്തുന്നിടത്തു വിശ്രമിച്ചും നടത്തുന്ന യാത്രയാകും ചിലപ്പോള്‍ അവിസ്മരണീയമാകുക.” കളിക്കളത്തിനും ആരവത്തിനും ഇരുപത്തിരണ്ട് കാലാളുകളുടെ മത്സരവേഗത്തിനും പുറത്തേക്ക് തൊഴിച്ചകറ്റപ്പെട്ട പന്തിനെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒഴിവാക്കപ്പെടലില്‍ അത് എവിടേക്കാവും ഒറ്റയ്ക്കു യാത്ര ചെയ്തിട്ടുണ്ടാവുക? സി.കെ. വിനീത് എന്ന ഇന്ത്യന്‍ ഫുട്‌ബോളറിന്റെ യാത്രാനുഭവത്തെ, ജനപദങ്ങളും വ്യത്യസ്ത സംസ്‌കാരങ്ങളും സമ്മിശ്ര ഗന്ധങ്ങളും താണ്ടി ഏത് ഉയരത്തിലേക്കും തൊടാന്‍, എത്രയകലത്തിലേക്കും പായാന്‍, ഊര്‍ജ്ജം കൈക്കൊണ്ട പന്തിനോടാണ് ഉപമിക്കുവാന്‍ തോന്നുന്നത്. മൈതാനങ്ങളുടെ വിടര്‍ച്ചയില്‍ കാല്‍കൊണ്ട് എഴുതിയവന് കടലാസിനേയും വരുതിയിലാക്കുവാന്‍ എത്ര നിസ്സാരമെന്ന് ബോദ്ധ്യപ്പെടുത്തുന്നു ഈ യാത്രാവിവരണം.

Customer Reviews ( 0 )