Oru Psychoyude Diarykkurippu Hakkeem Morayur Dc Books ഒരു കഥയാണെന്ന് തോന്നിപ്പിക്കുന്ന ആ ഡയറിക്കുറിപ്പുകൾ കുറ്റകൃത്യങ്ങളുടെ നേർക്കാഴ്‌ചകളായിരുന്നുവെന്ന് തിരിച്ചറിഞ്ഞ നിമിഷം പോലീസുകാർ നടുങ്ങി. ചെയ്‌ത കുറ്റകൃത്യങ്ങൾ* കുറിപ്പുകളാക്കി പോലീസിനെ അറിയിക്കുന്നത് അയാൾക്കൊരു ലഹരിയായിരുന്നു. അതോടൊപ്പം അയാൾക്ക് വലിയൊരു ലക്ഷ്യവും ഉണ്ടായിരുന്നു. അപകടകാരിയായ ആ സൈക്കോപാത്തിൻ്റെ സാന്നിദ്ധ്യം അവിടെ തിരിച്ചറിയപ്പെടുകയാണ്. ആരാണ് അയാൾ? ഡിവൈ.എസ്.പി. അരുണിൻ്റെ കൃത്യതയാർന്ന അന്വേഷണത്തിലൂടെ അയാളെ കണ്ടെത്താനാകുമോ?. പരമ്പരാഗത അപസർപ്പകനോവലുകളിൽനിന്നും തികച്ചും വ്യത്യസ്‌തമായ ആഖ്യാനരീതിയിലൂടെ വായനക്കാരെ മുൾമുനയിൽ നിർത്താൻ കഴിയുന്ന ഒരു നോവൽ.