സബ് ഇൻസ്‌പെക്ടർ സുധി ഔദ്യോഗിക ജീവിതത്തിലും അതേത്തുടർന്ന് വ്യക്തിജീവിതത്തിലും അഭിമുഖീകരിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങളുടെയും ദുരന്തങ്ങളുടെയും ഹൃദയസ്പർശിയായ ചിത്രീകരണമാണ് ഈ നോവലിലുള്ളത്. ഒരു കൊലപാതകത്തെത്തുടർന്നുണ്ടാകുന്ന സംഘർഷാവസ്ഥ പച്ചയായ മനുഷ്യനെ എങ്ങനെയെല്ലാം മാറ്റിത്തീർക്കുന്നുവെന്ന ദാരുണമായ ജീവിതചിത്രം വരച്ചുകാട്ടുന്ന അസാധാരണമായ നോവൽ.