പരമ്പരാഗത കുടുംബഘടനകളുമായി ബന്ധമില്ലാത്തതും അതിനാൽ തന്നെ വേരുകളില്ലാത്തതും യാദൃശ്ചിക ലൈംഗീക ബന്ധങ്ങൾ കൂടുതൽ സ്വീകാര്യമായി കരുതുന്നതുമായ, 'തൊട്ടിട്ടോടുന്ന' ബന്ധങ്ങൾ നമ്മുടേത് പോലുള്ള സമൂഹത്തിൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. അതേ സമയം തന്നെ എന്തോ ചിലത് നഷ്ടപ്പെടുന്നുണ്ട് എന്നൊരു വികാരം മനസിൻ്റെ അടിത്തട്ടിൽ ഉയരുകയും ചെയ്യും. അതെ, ആത്മബന്ധത്തിൻ്റെ അഭാവമാണ് നിങ്ങളെ അലട്ടുന്നത്. ലൈംഗിക ബന്ധം ഒരു സാധ്യതയായി നിലനിൽക്കുമ്പോഴും, ആത്മബന്ധത്തിന് ശാരിരി കമായി അത്രയധികമൊന്നും ചെയ്യാനില്ല. ആഴത്തിലുള്ള വികാരങ്ങളും പ്രലോഭനീയതകളും പ്രകാശിപ്പിക്കാനുള്ള സന്നദ്ധതയാണ് ആത്മബന്ധത്തിന്റെ അടിസ്ഥാനം. അപരൻ്റെ വിശ്വസ്‌തതയിലാണ് അതിൻ്റെ ജീവൻ നിലനിൽ ക്കുന്നത്. അഥവാ ആ വിശ്വസ്‌തത തകർന്നുപോയാലും സ്ഥായിയായി ഒന്നും നഷ്ടപ്പെടാനില്ലെന്ന ആത്മവിശ്വാസത്തിൽ അധിഷ്ടിതമാണ് ആത്മബന്ധം. ആത്മബന്ധത്തിൽ നമ്മെ ഭയപ്പെടുത്തുന്നതെന്താണെന്നും ആ ഭയത്തെ എങ്ങനെ മറികടക്കാമെന്നും അവയ്ക്ക് അതീതമായി എങ്ങനെ സഞ്ചരി ക്കാമെന്നും കുടുതൽ തുറന്ന സമീപനവും വിശ്വസ്‌തതയും പുലർത്താൻ നമ്മുടെ ബന്ധങ്ങളെയും നമ്മളെ തന്നെയും എങ്ങനെ സജ്ജമാക്കാമെന്നും മൃദുലവും അനുകമ്പാപൂർണവുമായ ഭാഷയിൽ ഓഷോ നമുക്ക് പറഞ്ഞുതരുന്നു.