ദൈവരാജ്യം നിങ്ങളിലാണ് അപ്പോൾ എല്ലാ ക്ഷേത്രങ്ങളും നിഷിപ്രയോജന മായിത്തീരുന്നു. കാരണം നിങ്ങളാണ് ക്ഷേത്രം. അപ്പോൾ നിങ്ങളാണ് പള്ളി അപ്പോൾ വത്തിക്കാൻ നിഷിപ്രയോജനമായിത്തീരുന്നു. അപ്പോൾ റോം ഒരു ഭാരം മാത്രമാണ്. അപ്പോൾ ഒരു മക്കയുടെയോ മദീനയുടെയോ ആവശ്യ മില്ല നിർനാറിൻ്റെയോ കാശിയുടെയോ ആവശ്യമില്ല. നിങ്ങളാണ് ക്ഷേത്രം, ദൈവത്തിൻ്റെ സജീവമായ ക്ഷേത്രം. ദൈവം നിങ്ങളിലാണ് ദൈവം നിങ്ങൾ എന്ന നിലയിൽ നിങ്ങളിൽ നിലകൊള്ളുന്നു. നിങ്ങൾ എന്ന നിലയിൽ അവൻ എപ്പോഴും നിങ്ങളിൽ സ്ഥിതിചെയ്‌തുകൊണ്ടിരിക്കുകയാണ്.