ബുദ്ധന്റെ പാത ധിഷണയുടെ പാതയാണ്. അതൊരു വികാരപരമായ പാതയല്ല. അല്ല, ഒട്ടുമേയല്ല വൈകാരികരായ ആളുകൾക്ക് എത്തിച്ചേരാനാവില്ല എന്നല്ല; അവർക്ക് മറ്റു പാതകളുണ്ട് -സമർപ്പണത്തിൻ്റെ പാത, ഭക്തിയോഗം ബുദ്ധൻറെ പാത ശുദ്ധമായ ജ്ഞാനയോഗമാണ്, അറിയലിന്റെ പാത ബുദ്ധന്റെ പാത ധ്യാനത്തിൻ്റെ പാതയാണ്, പ്രണയത്തിൻ്റേതല്ല." പഠിക്കുവാൻ എളുപ്പമല്ലാത്തതിനെ അനുഭവിച്ചറിയുവാൻ മാത്രം കഴിയുന്നതിനെ മനസ്സിലാക്കുവാനുള്ള ഒരു യാത്രയിലൂടെ ഓഷോ വായനക്കാരനെ നയിക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ