"ധ്യാനമെന്നാൽ ജാഗരൂകത, ജാഗ്രത എന്നാണർത്ഥം. നിങ്ങൾ അറിവോടെ ചെയ്യുന്നതെന്തും ധ്യാനമാണ്. പ്രശ്നം പ്രവൃത്തിയല്ല, പ്രവൃത്തിയിലേക്ക് നിങ്ങൾ കൊണ്ടുവരുന്ന ഉണർവ്വ് - അതാണ് പ്രശ്നം. നടക്കുന്നതുപോലും ധ്യാനമാകാം, നടത്തത്തിൽ നിങ്ങൾ ജാഗ്രത കൈവരിക്കുമെങ്കിൽ ബോധപൂർവ്വം, ഉണർവ്വോടെ ഇരിക്കാൻ കഴിയുമെങ്കിൽ, ഇരിപ്പും ധ്യാനമാണ് പക്ഷികളുടെ കൂജനം ശ്രദ്ധിക്കുമ്പോൾ നിങ്ങൾക്ക് തിരിച്ചറിവുണ്ടെങ്കിൽ അതും ധ്യാനമാണ്. നിങ്ങളുടെ അന്തഃകരണത്തിലേക്കിറങ്ങുന്ന എന്തും ധ്യാനമാകാം, നിങ്ങൾ ജാഗ്രതയോടെയും അവബോധത്തോടെയും ആണ് അത് ചെയ്യുന്നതെങ്കിൽ