നിങ്ങളിൽ സ്ഥായിയായുള്ളത് എന്താണ്? വികാരങ്ങൾ സ്ഥിരമായുള്ളതാകാൻ സാധ്യമല്ല. അതുകൊണ്ടാണ് അവര ആംഗലഭാഷയിൽ 'EMOTIONS' എന്നു വിളിക്കുന്നത്. ഈ വാക്ക് വരുന്നത് MOON അഥവാ ചലനം എന്നതിൽനിന്നാണ്. അവ ചലിക്കുന്നു. അതിനാൽ അവ 'EMOTOR ആണ്. ഒരു വികാരത്തിൽനിന്ന് മറ്റൊന്നിലേക്ക് നിങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ഈ നിമിഷത്തിൽ നിങ്ങൾ സന്താപവാനാണ്. ആ നിമിഷം സന്തോഷവാനും ഈ നിമിഷം നിങ്ങൾ കോപിഷ്ടനാണ്. ആ നിമിഷം നിങ്ങൾ കാരുണ്യവാനാണ്. ഈ നിമിഷം നിങ്ങൾ പ്രേമപൂർണനാണ്; മറ്റൊരു നിമിഷം നിറയെ വെറുപ്പാണ്. പ്രഭാതം സുന്ദരമായിരുന്നു; പ്രദോഷം വികൃതമാണ്. ഇതങ്ങനെ തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ പ്രകൃതമാവാൻ സാധ്യമല്ല; കാരണം, ഈ മാറ്റങ്ങളുടെയെല്ലാം പുറകിൽ, അവയെയെല്ലാം ഒരുമിച്ചു ചേർത്തുനിർത്തുന്ന ഒരു നൂലുപോലുള്ള എന്തെങ്കിലുമൊന്നിൻ്റെ ആവശ്യമുണ്ട്.