അഹംബോധത്തിന് ദൈവികമായ ആശയം കൊണ്ടു പോലും പ്രവർത്തിക്കുവാൻ കഴിയും. അതിന് താൻ ദൈവമാണെന്ന് അവകാശപ്പെടുവാൻ കഴിയും. അല്ലെങ്കിൽ ദൈവികമായ സാക്ഷാത്ക്കാരം എന്ന് അവകാശപ്പെടുവാൻ കഴിയും. അതിനാൽ ഒരുവന് വളരെ ശ്രദ്ധയോടെ കാര്യങ്ങളെ നിരീക്ഷിക്കേണ്ടി വരും, എന്തെന്നാൽ അഹംബോധത്തിന്റെ കളികൾ അത്രയ്ക്കും സൂക്ഷ്‌മമായവയാണ്. ലളിതവും ഹൃദ്യവുമായി ഓഷോയെ മനസിലാക്കാൻ ഉതകുന്നതാണ് രവിവർമ്മയുടെ പരിഭാഷയായ ഈ കൃതി.