ബുദ്ധിശക്തിയും യുക്തിസഹമായ മനസും തമ്മിലുള്ള വ്യത്യാസവും ഊർജ്ജത്തിന്റെ വിശാലമണ്ഡലവുമാണ് സഹജാവബോധം കൈകാര്യം ചെയ്യുന്നത്. യാഥാർത്ഥ്യത്തെ മനസ് തിരിച്ചറിയുന്നതാണ് യുക്തി; ഊർജ്ജം യാഥാർത്ഥ്യത്തെ അനുഭവിക്കുന്നതാ ണ് സഹജാവബോധം. ഓഷോ ഇത്തരം കാര്യങ്ങൾ തെളിമയോടെയും ഹാസ്യാത്മക മായും ആസക്തമായും വിശദീകരിക്കുന്നു. സഹജാവബോധത്തിനുള്ള സ്വഭാവികശേഷി നമുക്കെല്ലാമുണ്ട്. പക്ഷെ സാമൂഹ്യസാ ഹചര്യങ്ങളും ഔപചാരിക വിദ്യാഭ്യാസവും അതിനെതിരെ പ്രവർത്തിക്കുന്നു. നമ്മുടെ സഹജവാസനകളെ അവഗണിക്കാൻ നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ന മ്മുടെ വ്യക്തിഗത വളർച്ചയ്ക്കും വികാസത്തിനുമുള്ള ഉപകരണമാക്കി സഹജവാസ നയെ ഉപയോഗിക്കാൻ നമുക്ക് സാധിക്കുന്നില്ല. ഈ പ്രക്രിയയ്ക്കിടയിൽ സഹജസാ മർത്ഥത്തിന്റെ വേരുകളെ തന്നെ നമ്മൾ പിഴുതുകളയുകയും അങ്ങനെ സഹജാ വബോധത്തിന്റെ ജൈവികപുഷ്‌പം വിടരാതെ പോവുകയും ചെയ്യുന്നു. എന്താണ് സഹജാവബോധമെന്നും അത് നമ്മിലും മറ്റുള്ളവരിലും എങ്ങനെ കണ്ടെത്താമെന്നും ഈ പുസ്‌തകത്തിൽ ഓഷോ നമുക്ക് ചൂണ്ടിക്കാണിച്ചുതരുന്നു. നമ്മുടെ വ്യക്തിഗ തവും സ്വാഭാവികവുമായ സഹജാവബോധശേഷികൾ പരിപോഷിപ്പിക്കുന്നതിനായി രൂപകൽപന ചെയ്‌ത ധ്യാനമാർഗം അദ്ദേഹമിതിൽ വിവരിക്കുന്നു. a