തന്ത്ര അവിഭാജ്യമാണ്. ഭിന്നിപ്പുണ്ടാക്കാത്തതായ ഒരേയൊരു മതം തന്ത്രയാണ്. വാസ്‌തവത്തിൽ സുബോധമുള്ളതായ ഏക മതം തന്ത്രയാണ്. കാരണം അത് വിഭജിപ്പിക്കുന്നില്ല. ശരീരം ചീത്തയാണ്. ശരീരം ശത്രുവാണ്, ശരീരം നിന്ദ്യമാണ്, ശരീരം ചെകുത്താന്റെ ഉപ കരണമാണ് എന്നെല്ലാം നിങ്ങൾ പറയുകയാണെങ്കിൽ അപ്പോൾ, നിങ്ങൾ മനുഷ്യനിൽ ഒരു പിളർപ്പ് സ്യഷ്ടിക്കുകയാണ്, അപ്പോൾ മനുഷ്യൻ ശരീരത്തെക്കുറിച്ച് ഭയമുള്ളവനായിത്തീരുന്നു. ഒരു സംഘട്ടനവും സംഭ്രമവും അവനുണ്ടാകും, എന്നാൽ നിങ്ങൾ ഒന്നാ ണ് എന്ന് തന്ത്ര പറയുന്നു. യാതൊരു സംഘർഷത്തിന്റെയും ആവ ശ്യമില്ല. ലഭ്യമായതിനെയെല്ലാം നിങ്ങൾക്ക് സ്നേഹിക്കുവാൻ കഴിയും, നിങ്ങൾക്കതിനെ പരിണമിപ്പിച്ചെടുക്കുവാനും കഴിയും.