ദുഖമെന്ന പ്രതിഭാസത്തെക്കുറിച്ച് മനസ്സിലാക്കുവാൻ ശ്രമിക്കുക. എന്തുകൊണ്ടാണ് നിങ്ങളിത്രയും ദുഃഖിതനായിരിക്കുന്നത്? എന്തുകൊണ്ടാണ് ഇത്രയ്ക്കുമധികം ദുഃഖം? ഇന്നു നിങ്ങൾ ദുഃഖിക്കുന്നവനാണെങ്കിൽ, നാളെ നിങ്ങൾക്ക് സന്തോഷിക്കുവാനും ആനന്ദിക്കുവാനും കഴിയുമെന്ന് എങ്ങനെയാണ് നിങ്ങൾക്ക് ചിന്തിക്കുവാൻ കഴിയുക? ഇന്നത്തെ നിങ്ങളിൽ നിന്നാണ് നാളത്തെ നിങ്ങൾ വരുവാൻ പോവുന്നത്. നിങ്ങളുടെ എല്ലാ ഇന്നലെകളും നിങ്ങളുടെ ഇന്നും തമ്മിൽ കൂട്ടിയാൽ കിട്ടുന്നതാണ് നിങ്ങളുടെ നാളെയായിത്തീരുവാൻ പോവുന്നത്. ഇന്ന് നിങ്ങൾ ദുഃഖിതനാണെങ്കിൽ നാളെയും നിങ്ങൾ ദുഃഖിതനായിരിക്കും. ദുഃഖത്തിൻ്റെ കാരണം കണ്ടെത്തണമെങ്കിൽ നിങ്ങളതിൽനിന്നും ഒഴിഞ്ഞുമാറാതിരിക്കണം, അതിനെ മുഖാമുഖം: ആഘോഷപൂർവ്വം നേരിടുകതന്നെ വേണം.