സെൻ ഒരു മതമല്ല; ഒരു വിശ്വാസപ്രമാണമല്ല, ഒരു ജീവിതശൈലിയല്ല സെൻ ഒരു അന്വേഷണത്വരപോലുമല്ല. അത് തത്വചിന്താപരമല്ല. സെൻ സമീപനത്തിൻ്റെ അടിസ്ഥാനം, എല്ലാം, അതായിരിക്കേണ്ട വിധത്തിൽ തന്നെയാണുള്ളത്, യാതൊന്നും വിട്ടുപോയിട്ടില്ല. ഈ നിമിഷത്തിൽതന്നെ എല്ലാം പരിപൂർണ്ണമാകുന്നു." - ഓഷോ പഠിക്കുവാൻ എളുപ്പമല്ലാത്തതിനെ അനുഭവിച്ചറിയുവാൻ മാത്രം കഴിയുന്നതിനെ മനസ്സിലാക്കുവാനുള്ള ഒരു യാത്രയിലൂടെ ഓഷോ വായനക്കാരനെ നയിക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ.