മരിച്ചവന്റെ കണക്കുപുസ്തകത്തിലെ അവസാന അക്കങ്ങളുടെ കടമുറിവുകളില്‍ തൊടുമ്പോള്‍ ഒടുവിലൊരു ചോരച്ചുവപ്പ് ഒറ്റവരമായി നീണ്ടുനീണ്ടുപോകുന്നു. അനു എന്ന കാവ്യസഞ്ചാരി തന്റെ ജീവിതമെന്ന അപൂര്‍ണ്ണപുസ്തകത്തില്‍ വായനക്കാര്‍ക്കായിക്കുറിച്ചിട്ട നൂറില്‍പ്പരം കവിതകള്‍. ഒപ്പം, ജി.ആര്‍. ഇന്ദുഗോപന്‍, വി.എം. ദേവദാസ്, അനൂപ് ചന്ദ്രന്‍, അഞ്ജന ശശി, ജയറാം സ്വാമി, പി. കൃഷ്ണകുമാര്‍, നന്ദകുമാര്‍ കടപ്പാല്‍, മാത്യൂ ആന്റണി, ഷാര്‍ലി ബെഞ്ചമിന്‍, സമി സൈദ് അലി, രൂപ കുര്യന്‍, സുരേഷ് പട്ടാലി, വരുണ്‍ രമേഷ്, ഷിജു ബഷീര്‍, ആമി ധന്യ, അഞ്ജലി തോമസ്, സാജന്‍ ഗോപാലന്‍ എന്നിവര്‍ അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രിയ സുഹൃത്തിനെ ഓര്‍മ്മിക്കുന്നു.. അനുവിന്റെ അനുയാത്ര…