Ottaikkupoya Vakku Jayachandran Pookkarathara Dc Books ജയചന്ദ്രന്റെ കവിതകളുടെ ശീർഷകങ്ങൾക്കുപോലും സർഗാത്മകമായ ധ്വനനശേഷിയുണ്ട്. കാവ്യവിഷയങ്ങളുടെ ആഴങ്ങളെ പ്രതിസ്പന്ദിപ്പിക്കുംവിധം അവ വേറിട്ടൊരനുഭവമായി മാറുന്നു. ലാൻഡിങ് സ് കിഡ്, ടീ(ട)ച്ചിങ് നോട്ട്, ആൻഗ്രി ബേഡ് (angry bird), ക്യാമറ, ഓൺലൈൻ തുടങ്ങി പലതിനെയും ആംഗലത്തിൽത്തന്നെ കാച്ചിങ് വേർഡ് സ് എന്നു ഒതുക്കത്തിൽ കാച്ചാം. പക്ഷേ, അതു പോരാ, അതിനപ്പുറം അവയ്ക്കു സാദ്ധ്യതകളു്. കാ കാ കൂ കൂ, പശു പുല്ലു തിന്നുന്നു എന്നിവ പ്രാഥമിക പഠനമുറികളുടെ ഗൃഹാതുരത്വം പേറുന്നു. ഭാവത്തെ പകർത്തുന്ന ഭാഷയും ഭാഷയിൽനിന്നു ഭാവത്തിലേക്കെത്തിക്കുന്ന ആസ്വാദനവും ചേർന്നുള്ള രചനാശീലം ഈ കവിതകളിലെ കരുത്തായി നമുക്കു കണ്ടെടുക്കാനാകും.'' അവതാരിക: ഡോ. എൻ. അജിത്കുമാർ, പഠനം: ഡോ. എം. കൃഷ്ണൻ നമ്പൂതിരി