ഒറ്റയ്ക്കാക്കരുത്' എന്നത് ഏറ്റവും നിസ്സഹായമായ ഒരു നിലവിളിയാണ്. ഒപ്പമുണ്ടായിരുന്നവരൊക്കെ ഒഴിഞ്ഞോ അകന്നോ പോവുമ്പോൾ ഉള്ളിലുയരുന്ന നിലവിളി. നമുക്കു ചുറ്റിലുള്ളവരിലും ഈ നിലവിളി ഉണ്ടെങ്കിലും നിശ്ശബ്ദമായതുകൊണ്ട് നാം കേൾക്കാതെ പോവുന്നതാണ്. ഒറ്റക്കായിപ്പോവുന്ന നമ്മുടെ പിടച്ചിലുകളും നമ്മെപ്പോലെ ഒറ്റപ്പെട്ടുപോയ ആരുടെയൊക്കെയോ നിസ്സഹായതയുമാണ് ഈ കുറിപ്പുകളിൽ ഏറെയും.