ചൈനീസ് ജനകീയ ജനാധിപത്യ റിപ്പബ്ലിക്കിൻ്റെ ചരിത്രത്തിൽ നിന്നുള്ള ഉജ്ജ്വലമായ ഒരേടാണ് ഈ നോവലിൻറെ ഇതിവൃത്തം. ചൈനീസ് ജനകീയ വിമോചന സേനയിലെ സൈനികനായിരുന്ന ഒയാങ് ഹായിയാണ് കഥാനായകൻ. സമൂഹ ത്തിന്റെ കീഴ്ത്തട്ടിൽ ജനിച്ച ഹായി സാധാരണ ഗതിയിൽ വരേണ്യതയുടെ നിഴലിൽ അദൃശ്യനായി പോകുമായിരുന്നു. സാമൂഹ്യപരിവർ ത്തനത്തിൻ്റെ ജീവസ്സുറ്റ ഭാഗമായി മാറിയപ്പോൾ ചരിത്രത്തിൽ അയാൾ അസാധാരണമായ ശോഭയോടെ ദൃശ്യനായതെങ്ങ നെയെന്ന് വരച്ചുകാട്ടുക യാണ് നോവൽ. അവനിലുണ്ടാകുന്ന പരിവർത്തനത്തിന്റെ ഗാഥയാണ് ഈ കൃതി. ആ പരിവർത്തനം വൈകാരികത ചോർന്നുപോകാതെ ഇതിൽ അവതരിപ്പി ച്ചിരിക്കുന്നു. സമൂഹത്തോട് സംവദിക്കാൻ ആഗ്രഹിക്കുന്ന വായന ക്കാരിൽ ഒയാങ് ഹായിക്ക് ഉറപ്പായും ഒരു ഇടമുണ്ടാവും. ആ പ്രതീക്ഷയിലാണ് ഞങ്ങൾ ഈ കൃതി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നത്