Pachila Perumal Ramesan Karkkot Mankind Publication ചെറുകഥയുടെ ചരിത്രസന്ധിയിലാണ് രമേശന്‍ കാര്‍ക്കോട്ടിൻ്റെ കഥകള്‍ നമ്മുടെ വായന തേടുന്നത്. മലയാള ചെറുകഥയിലേക്ക് ഗ്രാമീണ അനുഭവമുള്ള കഥാപാത്രങ്ങളെയും കഥാപരിസരങ്ങളെയും ചേര്‍ത്തുവെക്കുകയാണ് ഇവിടെ കഥാകൃത്ത്. വടക്കന്‍ കേരളത്തിലെ പശിമയുള്ള മണ്ണില്‍ നിന്നും താന്‍ കണ്ടെത്തിയ നാട്ടുമനുഷ്യരെ ഈ കഥാകൃത്ത് കഥയിലേക്ക് കുടിയിരുത്തുന്നു. പ്രാദേശിക ജീവിതത്തിൻ്റെ തനിമയും നാട്ടുവഴക്കങ്ങളും മൊഴിയടയാളങ്ങളും ഈ കഥകളില്‍ വിടര്‍ന്നു പരിലസിക്കുന്നു.