താനൂർ എന്ന ആവാസ ദേശത്തെയും സാധാരണക്കാരായ ചില മനുഷ്യരുടെയും തീക്ഷ്ണമായ ജീവിതം പറയുന്ന നോവൽ. ഈ കൃതിക്ക് അതർഹിക്കുന്ന പ്രാധാന്യവും പ്രചാരവും ലഭിക്കുന്നത് കേരളത്തനിമ എന്ന പരവതാനിയുടെ ഊടും പാവും തിരിച്ചറിയാൻ എന്നതിലേറെ മലയാണ്മയുടെ ഉയരവും ആഴവും നന്നായി ഉൾക്കൊള്ളാനും നമ്മെ പ്രാപ്തരാക്കുമെന്ന് തീർച്ച. ഭാഷയുടെയും വ്യക്തിപ്രഭാവങ്ങളുടെയും രൂപപരിണാമങ്ങളുടെ സൂക്ഷ്മനിരീക്ഷണത്തിലൂടെ ഗൃഹാതുരതയുടെ വേരുകൾ തേടിച്ചെല്ലുകയാണ് സുൾഫി. ഒരു എണ്ണച്ചായച്ചിത്രത്തിൽ എന്നപോലെ നോവലിൽ അത് തെളിഞ്ഞുകിടക്കുന്നുണ്ട്.