എഴുപതുകളിലെയും എൺപതുകളിലെയും ശരാശരി കേരളീയന്റെ ജീവിതസന്ദർഭങ്ങൾ ചിരിയുടെയും ചിന്ത യുടെയും നിറക്കൂട്ടിൽ ചാലിച്ചെടുത്തവയായിരുന്നു തോമസ് പാലായുടെ കഥകൾ അവയിൽ ഏറ്റവും പ്ര സിദ്ധമാണ് സ്‌കൂൾ ജീവിതത്തിലെ നേരമ്പോക്കുകൾ കോറിയിടുന്ന പള്ളിക്കൂടം കഥകൾ. മധ്യതിരുവിതാം കുറിൻ്റെ ഭാഷയും ശുദ്ധമായ നർമവും ഇഴചേർന്ന കഥ കൾ ആരെയും രസിപ്പിക്കു. വീണ്ടും വീണ്ടും വായിക്കാൻ കൊതിക്കുന്ന ആ കഥകൾ പുനരവതരിപ്പിക്കുന്നു