തമ്പി പി വി തമ്പിയുടെ ഏറ്റവും ജനപ്രിയ മാന്ത്രികനോവൽ. കായംകുളം ദേശത്തെ യക്ഷിയെ തളയ്ക്കുവാൻ പുറപ്പെട്ട മഹാമാന്ത്രികൻ മാർത്താണ്ഡപ്പിള്ള നേരിട്ട അഗ്നിപരീക്ഷകൾ തപസ്സനുഷ്ഠിക്കുന്ന സന്ന്യാസിയുടേതിനെക്കാൾ കഠിനമായിരുന്നു. മാന്ത്രികൻ്റെ ഓരോ ക്രിയയുടെയും കരുത്ത് ചോർത്താൻ യക്ഷിയുടെ പക്കൽ തന്ത്രങ്ങളുണ്ട്. നോവലിലെ സംഭവികാസങ്ങൾക്കൊപ്പം കേരളത്തിന്റെ മന്ത്രവാദപാരമ്പര്യവും മന്ത്രതന്ത്രങ്ങളുടെ ഗൂഢാർഥങ്ങളും അവതരിപ്പിക്കുന്നു.