Palunk By Muhammed Saleeth Kaniyankandi Pravada Books ചെറിയ പുസ്തകത്തെ, എളുപ്പവായനയെ വായനയിൽ പിടിച്ചുനിർത്താനുള്ള സൂത്രവാക്യമായി കണക്കാക്കുന്ന ഒരു സഹൃദയന്റെ ലളിതസുന്ദരമായ സർഗസൃഷ്ടിയാണ് പളുങ്ക്. മുഹമ്മദ് സെലീത്ത് കണിയാങ്കണ്ടി എന്ന യുവ എഴുത്തുകാരന്റെ ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാവുന്ന പുസ്തകം. താരതമ്യേന ഒരു നീണ്ട കഥയും വളരെക്കുറച്ച് ചെറിയ കഥകളും ചേർത്തൊരുക്കിയിട്ടുള്ള പളുങ്ക് തന്റെ വായനാസങ്കല്പത്തെ സാധൂകരിക്കുന്ന ഉത്തമസമാഹാരം തന്നെയാണ്