Palunku Golikal Shaukath Karkkidamkunnu Mankind Publication പുതുതലമുറയ്ക്ക് തീർത്തും അപരിചിതമായ ബാല്യകാലാനുഭവങ്ങളുടെ ചേതോഹരമായ ആവിഷ്കാരത്തിലൂടെ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ വായിച്ചാസ്വദിക്കാൻ പറ്റുന്ന അത്യാകർഷണീയമായ നോവലാണ് പളുങ്ക് ഗോലികൾ. ലളിതഭാഷയിൽ ഇറ്റിറ്റുവീഴുന്ന തേൻകണംപോലെ കുരുന്നുമനസ്സുകളുടെ അകവും പുറവും അറിഞ്ഞുകൊണ്ടുള്ള സൂക്ഷ്മരചന. നാട്ടുഭാഷയുടെ ചന്തവും ഗന്ധവും അനുഭവപരിസരവും സൗമ്യമായ വാക്കുകളും ഉപമകളും കളികളും കുട്ടിക്കാല സൗഹൃദവും സ്നേഹവും ഒരുമയും കലഹങ്ങളും ഓമനകളായ വളർത്തുമൃഗങ്ങളോടുള്ള അഭേദ്യമായ ചങ്ങാത്തവും നിറഞ്ഞുതുളുമ്പിനിൽക്കുന്ന ഈ നോവലിൽ ഒരു കാലഘട്ടത്തെ രസകരമായും സത്യസന്ധമായും ഷൗക്കത്ത് പുനരാവിഷ്കരിച്ചിട്ടുണ്ട്. ചിന്തിക്കാനും പുതുകാലബാല്യങ്ങളുടെ മനസ്സറിയാനും ഉതകുന്ന പളുങ്ക് ഗോലികൾ തീർച്ചയായും വായിച്ചിരിക്കേണ്ടതുതന്നെ. - അബു ഇരിങ്ങാട്ടിരി