ജീവിതമേ ആവിഷ്‌കരിക്കേണ്ടൂ. ജീവിതത്തിന്റേതായ എന്തും ആവിഷ്‌കരിക്കപ്പെടുകയും വേണം എന്നു വിശ്വസിച്ച പമ്മന്റെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം. മാനവികജീവിതത്തിന്റെ സജീവതയെ തൂലികയിലൂടെ ചിത്രീകരിക്കുന്ന അനശ്വര രചനകൾ. ജീവിതത്തിന്റെ അർത്ഥവും വ്യാപ്തിയും അർത്ഥമില്ലായ്മയും നർമ്മത്തിലും ലാളിത്യത്തിലും ചാലിച്ച വാക്കുകളിലൂടെ വെളിവാക്കപ്പെടുന്നു. ഭ്രാന്തും ചട്ടക്കാരിയും ഒടുക്കവും രചിച്ച പമ്മന്റെ വ്യത്യസ്തമായ ഒരു രചനാലോകത്തിന്റെ പരിഛേദംകൂടിയാണ് ഈ കൃതി.