പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഇംഗ്ലിഷ് ഈസ്റ്റിൻഡ്യാ കമ്പനിക്ക് ഏറെ വെല്ലുവിളിയുയർത്തിയ വീരപാണ്ഡ്യ കട്ടബൊമ്മന്റെയും ഊമദുരയുടെയും വെള്ളയത്തേവന്റെയും മരുതു സഹോദരന്മാരുടെയും ജീവിതം പറയുന്ന നോവലാണ് പാഞ്ചാലം കുറിച്ചി. ദക്ഷിണേന്ത്യയിൽ ബ്രിട്ടണെതിരേ നടന്ന ആദ്യത്തെ ജനകീയ സായുധസമരത്തിന്റെ കഥ. നൂറ്റാണ്ടുകൾ നീണ്ട അടിമത്തത്തിലേക്ക് തമിഴകവും ഒഴുകിയെത്തിയ കഥ. പാഞ്ചാലം കുറിച്ചി ഒരോർമ്മപ്പെടുത്തലാണ്.