ലാപ്‌ടോപ്പില്‍ രേവതിലിപിയില്‍ ടൈപ്പ് ചെയ്ത ഒരു മുത്തശ്ശിക്കഥയാണ് സുസ്‌മേഷ് ചന്ത്രോത്തിന്റെ ഈ പുതിയ നോവല്‍ . ഗര്‍ഭചിദ്രം വരുത്തിയ പിതാക്കന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി കേരളത്തില്‍ വരുന്ന ഹൈദരാബാദുകരാനായ കര്‍ണന്‍ മഹാരാജാണ് നായകന്‍ ഈ നോവലില്‍ എന്തുണ്ട് എന്ന് ചോദിക്കരുത്. എന്തില്ല എന്നാണ് ചോദിക്കേണ്ടത്. ആന മുതല്‍ വിപ്ലവം വരെ. ഉടല്‍ വെന്ത് പോകുന്നതിലല്ല ഖേദം എന്ന ശാന്തയുടെ കവിത മുതല്‍ തൂങ്ങിമരണം വരെ. ഉണ്ണായി വാര്യരുടെ നളചരിതം മുതല്‍ ഗര്‍ഭചിദ്രവേദന്മാര്‍ വരെ എല്ലാം ഇതിലുണ്ട്. വ്യത്യസ്തമായ ഒരു വായനാനുഭവം തരുന്ന നോവലാണ് പേപ്പര്‍ ലോഡ്ജ്- എം.മുകുന്ദന്‍ പുതിയ പതിപ്പ്