യൂട്യൂബിൽ ലക്ഷക്കണക്കിന് പ്രേക്ഷകരെ ആകർഷിച്ച 'വല്ലാത്തൊരു കഥ' എന്ന ജനപ്രിയ പരമ്പരയുടെ പുസ്തകരൂപമാണിത്. ആകാംഷയോടെ വായിച്ചുതീർക്കാൻ കഴിയുന്ന ഈ പുസ്തകം. ചാൾസ് ശോഭരാജ്, എലോൺ മസ്ക്, സയനൈഡ് മോഹൻ തുടങ്ങി ഓരോ ജീവിതത്തെയും ഒരു മികച്ച ത്രില്ലർ പോലെ അവതരിപ്പിക്കുന്നു. നോവലുകളെയോ സിനിമകളെയോ വെല്ലുന്ന നാടകീയതയും സംഭവബഹുലതയും നിറഞ്ഞതാണ് ഇതിലെ യഥാർത്ഥ ജീവിതകഥകൾ. അവ നമ്മളെ വിസ്മയിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യും."