നമ്മൾ ഓരോരുത്തരിലും ഒരു സ്വപ്നജീവിയുണ്ട്. ജീവിതവും ദർശനവും നേടിയെടുക്കാനും സാക്ഷാത്കരിക്കാനുമുള്ള ലക്ഷ്യങ്ങൾ നിറഞ്ഞ സ്വപ്‌നജീവി. ജീവിതത്തിന്റെ മാന്ത്രികമായ ഉയർച്ചതാഴ്ച്ചകളിലൂടെയുള്ള ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര. കീഴടക്കുന്ന ഓരോ കൊടുമുടിയിലൂടെയും, സഞ്ചരിക്കുന്ന സാഹസിക പാതകളിലൂടെയും തന്റെ ജീവിതത്തിന്റെ നിയോഗം കണ്ടെത്തുന്നു. മറഞ്ഞിരിക്കുന്ന വെള്ളച്ചാട്ടങ്ങളിലൂടെയും മഞ്ഞുമൂടിയ ഹിമാലയത്തിലെ വൻപർവതങ്ങളിലൂടെയും അഗ്നിജ്വാലകൾ വിതറുന്ന ലാവയിലൂടെയും പ്രകൃതിയുടെ ഉദാരത നിറഞ്ഞ മാസ്മരികതകൾ അനുഭവിപ്പിക്കുന്നു. ജീവിതത്തിന്റെ നിഗൂഢസൗന്ദര്യം പേറുന്ന ഈ പുസ്തകം നിങ്ങളേയും പ്രചോദിപ്പിക്കും.