ഞങ്ങൾക്ക് പിറകെ ഒരുപാടു പേർ അവിടെ ഓടിയെത്തിയിരുന്നു. ആ സാഹചര്യത്തിൽ പലരുടേയും യുക്തിയേക്കാളേറെ വികാരങ്ങൾക്കായിരുന്നു വേഗത കൂടുതൽ, വിശ്വാസങ്ങൾക്കായിരുന്നു മൂല്യം കൂടുതൽ. പലരും പലരേയും ഉച്ചത്തിൽ വിളിച്ചുകൂട്ടുന്നത് ഞാൻ കേട്ടു. പിന്നീട് നടന്നതൊന്നും വ്യക്തമായി കാണാനോ മനസ്സിലാക്കാനോ എനിക്ക് പറ്റിയില്ല. സ്പ്ലിറ്റ് സെക്കൻഡ്‌സിലായിരുന്നു എല്ലാം സംഭവിച്ചത്..." സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ - മത സാഹചര്യങ്ങളാണ് ഈ കഥയുടെ ഇതിവൃത്തം. രണ്ട് ജീവിതങ്ങൾ, രണ്ട് സ്ത്രീകൾ, എത്തിച്ചേർന്നത് അന്ധത നിറഞ്ഞ പാവക്കുത്തിലേക്ക്. വിശ്വാസത്തിന്റെയും നീതിയുടെയും സ്വത്വത്തിൻ്റെയും ചരടുകൾ കെട്ടുപിണഞ്ഞുകിടക്കുന്ന പാവക്കൂത്ത്.