അനേകവർഷങ്ങൾക്കു മുമ്പ് മൺമറഞ്ഞ തറവാട്ടുകാരണവർ നാണുമ്മാവന്റെ ആത്മാവ് സുഗന്ധി എന്ന പെൺകുട്ടിയിലൂടെ വീണ്ടും തറവാട്ടിലെത്തുന്നു. നാണുമ്മാവന്റെ ആത്മാവുമായി ജീവിക്കുന്ന സുഗന്ധിയുടെ പ്രവചനങ്ങൾ പലരെയും അത്ഭുതപരതന്ത്രരാക്കി. മുമ്പുനടന്ന കൊലപാതകക്കേസിനുതുമ്പുണ്ടാക്കാൻ കഴിഞ്ഞതോടെ അവൾ പലരുടെയും നോട്ടപ്പുള്ളിയായി. സുഗന്ധി രഹസ്യമായി സൂക്ഷിക്കുന്ന പവിത്രമോതിരം നാണുമ്മാവന്റെ കാലഘട്ടത്തിലെ ജീവിത രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഉദ്വേഗഭരിതമായ നോവൽ.