ഓർമ്മകളിലേക്ക് നമ്മെ വലിച്ചടുപ്പിക്കുന്ന ചില മണങ്ങളുണ്ട്. പോയ കാലത്തിൻ്റെ, നമ്മളോട് ചേർന്നുനിന്നിരുന്ന പ്രിയപ്പെട്ടവരുടെ, അങ്ങനെ കാലമെത്ര കടന്നുപോയാലും മറക്കാത്ത മണങ്ങൾ... പഴുത്ത ചക്കേടെ മണം എന്ന കഥ നിങ്ങളെ അത്തരം മണങ്ങളുടെ ഓർമ്മകളിലേക്ക് അനായാസം കൊണ്ടുപോകും. ഈ കഥയിലെ കഥാപാത്രങ്ങളെ മണങ്ങളോട് ചേർത്ത് വച്ച് ദിപു നമ്മുടെയുള്ളിൽ പ്രതിഷ്‌ഠിക്കുന്നു. പൂച്ചക്കായ മണക്കുന്ന കൊച്ചമ്മാളു, ഭസ്‌മം മണക്കുന്ന അമ്മപ്പാട്ടി, കള്ള് മണക്കുന്ന മാണിക്കുട്ടി, ചെമ്പകം മണക്കുന്ന കരിമ്പാറ ഇവരെ വായിച്ചുതിർക്കുമ്പോൾ കഥകൾ കേട്ടുവളർന്ന ബാല്യത്തിലേക്ക് തൊണ്ടയിലൊരു കനപ്പുമായി നിങ്ങൾ എത്തിച്ചേരും. തീർച്ച. സനിൽ സത്യൻ