അവിശ്വസനീയമായി തോന്നിയേക്കാവുന്ന ഈ നോവലിലെ പല സംഗതികളും വാസ്‌തവത്തിൽ സംഭവിച്ചുകൊണ്ടിരിക്കു ന്നവതന്നെയാണ്. വാസ്‌തവം ഫിക്‌ഷനെക്കാൾ അസാധാര ണമാണ്. യഥാർത്ഥസംഭവങ്ങളുടെ ആഖ്യാനങ്ങളായ The Last Girl (Nadia Murad), Stoning of Soraya (Freidoune), Infidel: My life (Ayaan Hirsi Ali) പോലുള്ള പുസ്‌തകങ്ങളും നമുക്ക് അവിശ്വസനീയമായി തോന്നുമല്ലൊ. നീതിക്കും തുല്യ തയ്ക്കും സ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള പ്രയത്നങ്ങൾക്ക് ഒരിക്കലും വിശ്വസിക്കാനാവില്ല എന്നാണ് ഈ പുസ്‌തകം തരുന്ന സന്ദേശം. വിശേഷിച്ചും മതാന്ധതയും അനാചാര ങ്ങളും വെറും ക്രൂരതയും ശക്തമായി തിരിച്ചുവന്നുകൊണ്ടി രിക്കുമ്പോൾ, എല്ലായിടത്തും, ഇവിടെയും. ആനന്ദ്