Perumazhayathu K A Beena Dc Books സ്‌നേഹത്തിന്റെ പച്ചപ്പുൽമേടുകൾ, പ്രണയത്തിന്റെ മഴവില്ലുകൾ, നന്മയുടെ കൊടുമുടികൾ, ആത്മാർത്ഥതയുടെയും കരുതലിന്റെയും തെളിനീർപ്പുഴകൾ, സൗഹൃദത്തിന്റെ പൂന്തോപ്പുകൾ...-ജീവിതം ഒരിക്കലും ഒറ്റനിറത്തിൽ വരച്ചൊരു ചിത്രമല്ല. സ്വാർത്ഥത, വിശ്വാസത്തകർച്ച, രോഗം, മരണം എന്നിവയുടെ കയ്പും കറുപ്പും മുറിവുകളും... കിനാവിലെ സാമ്രാജ്യങ്ങൾ തകർന്നുവീഴുമ്പോഴും വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്‌നേഹബന്ധങ്ങളൂഴിയിൽ എന്ന് ഓർമ്മിപ്പിക്കുന്ന സൗഹൃദത്തിന്റെ പെരുമഴക്കാലമാണ് ഈ പുസ്തകം. അവതാരിക: വിജയലക്ഷ്മി