Pinevalleyile Asthamayangal By Najitha Punnayoorkkulam Mankind Publication മാധവിക്കുട്ടിയുടെ ദേശക്കാരിയാണ് നജിത. സ്ത്രൈണഭാവുകത്വത്തിൻ്റെ ഏറ്റവും ഉജ്ജ്വലമായ ഭാവങ്ങൾ നാം കണ്ടത് മാധവിക്കുട്ടിയിലാണ്. നജിതയുടെ കഥകളും പെൺഭാവങ്ങൾകൊണ്ട് സമൃദ്ധമാണ്. വിശാലമായ അർഥത്തിൽ ഈ എഴുത്തുകാരി പൊന്നാനിക്കളരിയുടെ ഭാഗവുമാണ്. പൊന്നാനിക്കളരിയുടെ എഴുത്തിൽ നിറഞ്ഞുനിൽക്കുന്നത് ഉയർന്ന മാനവികതയും മതേതരത്വവുമാണ്. നജിതയുടെ കഥാലോകത്തും അതിൻ്റെ അടയാളങ്ങൾ കാണാം. വളരെ റിയലിസ്റ്റിക്ക് ആണ് നജിതയുടെ കഥകൾ. ദുരൂഹത ഒട്ടുമില്ല. ഭ്രമാത്മകതയുമില്ല. ഒറ്റയിരിപ്പിന് വായിച്ചുതീർക്കാം. മനുഷ്യനും അവൻ്റെ കുടുംബവുമാണ് പൊതു പ്രമേയം. ദാമ്പത്യം, അതിൻ്റെ തകർച്ച, സ്ത്രീയുടെ അതിജീവനം ഇവയെല്ലാം ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നു. ആർദ്രമായ പ്രണയം കൊണ്ടും സമ്പന്നമാണ് പല കഥകളും Mankind Publication