ഓട്ടോമൻ സാമ്രാജ്യത്തിന്റെ അന്ത്യനാളുകളിൽ, പ്ലേഗിന്റെ സംഹാരതാണ്ഡവത്തിന്റെ പശ്ചാത്തലത്തിൽ, ജീവിതം, മരണം, പ്രണയം എന്നീ വിഷയങ്ങൾ ധ്യാനസമാനമായ ഏകാഗ്രതയിൽ അവതരിപ്പിക്കുന്ന നോവൽ. ഒരു അറബിക്കഥയുടെ മായികതയും അടരുകളും ഷെർലക് ഹോംസ് കഥയുടെ ഉദ്വേഗവും ഈ നോവൽ ഉള്ളിലേറ്റുന്നു. പ്രണയവും കുറ്റാന്വേഷണവും ഇഴചേരുന്ന, മരണവും ജീവിതവും കൂടിക്കുഴയുന്ന, മതവും സംസ്‌കാരവും സംഘർഷത്തിലേർപ്പെടുന്ന തീവ്രാന്തരീക്ഷം. കാലത്തിൽ മുന്നോട്ടും പിന്നോട്ടും പടർന്ന് ചരിത്രവും ഭാവനയും കൂടിക്കലരുന്ന നോവൽ.